രണ്ട് പെന്‍സിലു വരകള്‍ !!
കമ്പ്യൂട്ടര്‍ ജനറേറ്റഡ് അല്ല, സാദാ കൈക്രിയ ആണേ
പടത്തിനൊരിടം...
ഇന്ന് ഒന്നാം വിവാഹവാര്‍ഷികം !
പ്രിയബൂലോഗ കൂട്ടുകാരേ,
വരിക.
ഞങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുക.
(ഓരോരുത്തരായി വന്ന് ഓരോ കേക്ക് എടുക്കുക. തീരുമ്പോള്‍ പാത്രം വീണ്ടും നിറക്കുന്നതാണ്)
1. ആദ്യം ആപ്പിളിന്റെ ആകൃതിയില്‍ പെന്‍ ടൂള്‍ കൊണ്ട് ഒരു പാത്ത് വരക്കുക. പാത്ത് ഒരു സെലക്ഷനാക്കുക. (Ctrl+Enter)
2. ഒരു ആപ്പിള്‍ റെഡ് (# 881f1c) കളര്‍ സെലക്റ്റ് ചെയ്യുക. എന്നിട്ട് പുതിയ ഒരു ലേയര്‍ ഉണ്ടാക്കിയിട്ട് Airbrush Soft Round (65 അല്ലെങ്കില്‍ 100 സൈസ്) എടുത്ത് Opacity 20 മുതല്‍ 50 വരെയായി കൂട്ടിയും കുറച്ചും ചുമ്മാ വരക്കുക. (ഒരു ആപ്പിളിന്റെ നിറവ്യതിയാനങ്ങള്‍ നിരീക്ഷിക്കുക).
3. ഇനി ആപ്പിളില്‍ ഗ്ലോ ഉണ്ടാക്കാന്‍ ആപ്പിള്‍ റെഡ് നിറത്തിന്റെ ഒരു ലൈറ്റ് ഷേഡ് തെരഞ്ഞെടുത്ത് (#c0746d) Airbrush Soft Round കൊണ്ടു തന്നെ 70 ഒപാസിറ്റിയില്‍ ഗ്ലോ വേണ്ടിടത്ത് വെറുതെ ഒന്നു ക്ലിക്കുക.
4. പുതിയ ഒരു ലേയര്‍ കൂടി ഉണ്ടാക്കി ബ്ലെന്‍ഡിംഗ് മോഡ് Overlay ആക്കുക. കറുപ്പ് നിറം കൊണ്ട് വശങ്ങളിലും താഴ്‌ഭാഗത്തുമൊക്കെ (30 Opacity, Airbrush Soft Round) വെറുതേ ബ്രഷോടിക്കുക. ഇനി ആപ്പിളിന്റെ കുത്ത് കുത്ത്. പെന്‍സില്‍ ടൂള്‍ എടുത്ത് 3 സൈസില്‍ ഇളം മഞ്ഞനിറം കൊണ്ട് കുറേ കുത്തുകുത്തുകള്‍ കുത്തുക. ആപ്പിളിന്റെ ഞെട്ടിനു യോജിച്ച കളര്‍ കൊടുക്കുക.
ശ്രദ്ധിച്ചു ചെയ്താല്‍ വായില്‍ വെള്ളമൂറുന്ന ആപ്പിള്‍ റെഡി.
ഇതേ മെതേഡില്‍ തന്നെ മാങ്ങയും മത്തയും തക്കാളിയുമൊക്കെ വരക്കാം. അനിയോജ്യമായ ബ്രഷ് തെരഞ്ഞെടുക്കണം.
© Free Blogger Templates Photoblog III by Ourblogtemplates.com 2008
Back to TOP