Thursday, April 26, 2007

രണ്ട് പെന്‍സിലു വരകള്‍ !!

കമ്പ്യൂട്ടര്‍ ജനറേറ്റഡ് അല്ല, സാദാ കൈക്രിയ ആണേ

60 comments:

Ziya April 26, 2007 at 1:17 AM  

രണ്ട് പെന്‍സിലു വരകള്‍ !!

കമ്പ്യൂട്ടര്‍ ജനറേറ്റഡ് അല്ല, സാദാ കൈക്രിയ ആണേ

Rasheed Chalil April 26, 2007 at 1:22 AM  

സിയാ... എന്താ പറയേണ്ടത് എന്ന് അറിയില്ല. സൂപ്പര്‍.

സുല്‍ |Sul April 26, 2007 at 1:23 AM  

സിയാ..
വളരെ നന്നായിരിക്കുന്നു.
അപ്പൊ നീ ഒരു ചിത്രകാരന്‍ ആണല്ലേ (പെണ്ണല്ലേ എന്നല്ല)
സൂപ്പര്‍ ഡാ
-സുല്‍

Mubarak Merchant April 26, 2007 at 1:23 AM  

സിയാ, നിന്റെ കഴിവിന് അഭിവാദ്യങ്ങള്‍.

ഗുപ്തന്‍ April 26, 2007 at 1:23 AM  

തള്ളേ.... ങ്ങള് പുല്യാണ് കേട്ടാ..പുള്ളിപ്പുലി

കുട്ടിച്ചാത്തന്‍ April 26, 2007 at 1:23 AM  

ചാത്തനേറ്:: ഓഹോ ഇതാണല്ലേ കൈക്രിയ?
അപ്പോള്‍ പെന്‍സിലു കൊണ്ട് ചെവിക്കകം തോണ്ടാന്‍ മാത്രമല്ല ഉപയോഗം.

ഓടോ:
അസ്സലായിട്ടുണ്ട്.

അരവിന്ദ് :: aravind April 26, 2007 at 1:28 AM  

മനോഹരമായിരിക്കുന്നു.
നല്ല കഴിവുണ്ടല്ലോ സിയേ :-) അഭിനന്ദനങ്ങള്‍.

(ഓ.ടോ : ഇതൊക്കെ റൂം മേറ്റ്‌സ് ആണോ?
-ഞാന്‍ ഓടിത്തള്ളി)

sandoz April 26, 2007 at 1:28 AM  

ഇതൊരുമാതിരി കടന്ന കൈക്രിയ ആയിപ്പോയല്ലോ.....കലക്കന്‍ സിയാ..കലകലക്കന്‍.....

ഈ പടങ്ങള്‍ ഒക്കെ ആരുടെ പടങ്ങളാ...രണ്ടാമത്തെ ആളെ കണ്ടുപരിചയം തോന്നുന്നു......

Siju | സിജു April 26, 2007 at 1:30 AM  

ലവരൊക്കെ ആരാ..
ആരായാലും കൊള്ളം..

Unknown April 26, 2007 at 1:30 AM  

രണ്ടാമത്തെ പടത്തിലെ നോട്ടം കിടിലന്‍.. കലക്കനായിട്ടുണ്ട് സിയാ..

വേണു venu April 26, 2007 at 1:33 AM  

ജീവനുള്ള പെന്‍‍സില്‍‍ സിയാ.:)

Visala Manaskan April 26, 2007 at 1:34 AM  

ആര്‍ഭാടമായിട്ടുണ്ട്. ഉഗ്രന്‍സ്. കൂടുതല്‍ വരച്ചിവിടെയിടുക. ആശംസകള്‍ പ്രിയ സിയാ..

ഇതേ പോലെ രണ്ട് പടം വരക്കാന്‍ എന്റെ കൈ തരിക്കുന്നു... എവിടെ പെന്‍സില്‍? എവിടെ പേപ്പര്‍?

അല്ലെങ്കില്‍ വേണ്ട. പൂച്ചട്ടിയില്‍ ഒറ്റത്തണ്ടിന്റെയും രണ്ട് ഇലകളുടെയും സപ്പോര്‍ട്ടോടെ, വിരിഞ്ഞു നില്‍ക്കുന്ന ഒരു പൂവിനും വിരിയാന്‍ വെമ്പി നില്‍ക്കുന്ന ഒരു മൊട്ടിനും ബക്കറ്റിനും കപ്പിനുമൊന്നും ഇപ്പോള്‍ പഴയ മാര്‍ക്കറ്റില്ല!!

ഏറനാടന്‍ April 26, 2007 at 1:37 AM  

സിയാ,

നമിച്ചിരിക്കുന്നു. ഇത്തിരിമാഷിന്റെ സുപ്രസിദ്ധനായ ശ്രീ.പോക്കര്‍ കാക്ക അല്ലേ ആദ്യചിത്രത്തില്‍?

രണ്ടാമത്തേത്‌ ഉം ഉം നല്ല പരിചയള്ള മോന്ത, തോക്കുമായി ബുഷിനെ വിരട്ടിനടക്കുന്ന ആ താടിവാലന്‍ അല്ലേ? ബിന്‍ ലാടന്‍??

Ziya April 26, 2007 at 1:44 AM  

ഹഹഹ
ഞാനൊരു ചിത്രകാരനല്ല, ചിത്രകല പഠിച്ചിട്ടുമില്ല. എന്നാല്‍ താല്പര്യമൂണ്ടായിരുന്നു.
കുറച്ചു നാള്‍ മുമ്പ് മുംബൈക്കാരനായ ആദിത്യ ചാരി എന്ന അനുഗ്രഹീത ചിത്രകാരന്റെ പോര്‍ട്രൈറ്റ് രചനയെക്കുറിച്ചുള്ള ഒരു പുസ്തകം കിട്ടി. അത് വലിയ താല്പര്യത്തോടെ വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നു പരീക്ഷിക്കാമെന്നു തോന്നിയതാണ്.
ഈ ചിത്രങ്ങള്‍ റെഫറന്‍സിനായി സംഘടിപ്പിച്ച ഫോട്ടോകളാണ്.
എല്ലാര്‍ക്കുമെല്ലാര്‍ക്കും നന്ദി. :)

Anonymous,  April 26, 2007 at 1:50 AM  

താങ്കളൊരു ചിത്രകാരനല്ലെന്ന്
പറയുമ്പോള്‍ ഞെട്ടുന്നത്
ഞങ്ങള്‍ ചിത്രം ആസ്വദിക്കുന്നവരാണ്.

താങ്കള്‍ കൂടുതല്‍ പഠിച്ചിരുന്നെങ്കില്‍
എന്ന്
കൊതിയോടെ ഓര്‍ത്തു പോവുകയാണ്.
ജീവനുള്ള ചിത്രങ്ങളാണ് രണ്ടും അഭിനന്ദനങ്ങള്‍

പരാജിതന്‍ April 26, 2007 at 1:58 AM  

വളരെ നന്നായിരിക്കുന്നു സിയ. നല്ല കൈത്തഴക്കം! അഭിനന്ദനങ്ങള്‍.
ഇതുപോലെ ഇനിയും പോസ്റ്റുമല്ലോ.
ഫോട്ടോ നോക്കി വരയ്ക്കുന്നതിനു പകരം ആളുകളെയിരുത്തി വരച്ച പോര്‍‌ട്രെയ്‌റ്റുകളാണെങ്കില്‍ കൂടുതല്‍ നന്നായിരിക്കും. (സമയപ്രശ്നം കാണുമെന്നറിയാം. ഒരാഗ്രഹം പ്രകടിപ്പിച്ചതാ. :) )

തറവാടി April 26, 2007 at 2:01 AM  

സിയാ..
വളരെ നന്നായിരിക്കുന്നു.

സാജന്‍| SAJAN April 26, 2007 at 2:41 AM  

തീര്‍ച്ചയായും താങ്കള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. വരയും ഫോട്ടോഷോപ്പും എല്ലാം.. ആപ്പീളിന്റെ പടം കണ്ടപ്പോഴേതോന്നി.. ഇതു ടെക്നോളൊജി മാത്രം കൊണ്ടുള്ള കളിയല്ലാന്ന്..
എന്തായാലും നടക്കട്ടെ... ഞങ്ങള്‍ക്കിതൊക്കെ കണ്ട് ആസ്വദിക്കാ‍ല്ലോ...!!!

മുസ്തഫ|musthapha April 26, 2007 at 2:44 AM  

സിയാ!!!

എന്തു രസമുള്ള ചിത്രങ്ങള്‍...

എന്താ പറയുക!!!

രാജു ഇരിങ്ങലിന്‍റെ വരികള്‍ക്ക് എന്‍റേയും കയ്യോപ്പ്.

എന്തും പഠിച്ചെടുക്കാനുള്ള (അത് വിജയിപ്പിക്കാനുള്ള) നിന്‍റെ താത്പര്യത്തിനും ശ്രമങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

Dinkan-ഡിങ്കന്‍ April 26, 2007 at 3:43 AM  

സിയാ,
ഇതൊക്കെ ഞാന്‍ സമ്മതിച്ച്, നല്ല പടങ്ങള്‍.
പക്ഷേ നിനക്ക് ഡിങ്കന്റെ സുന്ദരമായ ഒരു ഫോട്ടോ വരയ്ക്കാമോ?

അയ്യേ..തോറ്റ്..തോറ്റ്
[ഡാവിഞ്ചിക്കും,ഡാലിക്കും,രവിനര്‍മ്മയ്ക്കും പറ്റീട്ടില്ല പിന്ന്യാണ്]

Dinkan-ഡിങ്കന്‍ April 26, 2007 at 3:44 AM  

*രവി വര്‍മ്മ
*രവി വര്‍മ്മ
*രവി വര്‍മ്മ
ഛേയ്യ്..ഇങ്ങന്യ്ണ്ടോ അക്ഷരതെറ്റ്

പിന്നെ ഡാലി ബ്ലോഗറല്ല, സാക്ഷാല്‍ സാല്വദോര്‍

Ziya April 26, 2007 at 3:54 AM  

ഇത്തിരിവെട്ടം, സുല്‍, ഇക്കാസ്, മനു, കുട്ടിച്ചാത്തന്‍, അരവിന്ദ്, സന്‍ഡോക്കുട്ടന്‍, സിജു, ദില്‍ബു, വല്യമ്മായി, വേണുച്ചേട്ടന്‍, വിശാലേട്ടന്‍,ഏറനാടന്‍ ചേട്ടന്‍, ഇരിങ്ങല്‍ച്ചേട്ടന്‍, പരാജിതന്‍, തറവാടി, സാജന്‍, അഗ്രുക്ക
പ്രോത്സാഹനവുമായി എല്ലാ പ്രിയസുഹൃത്തുക്കള്‍ക്കും നന്ദി...സന്തോഷം

ചേച്ചിയമ്മ April 26, 2007 at 3:55 AM  

കിടിലന്‍ പടങ്ങള്‍

Ziya April 26, 2007 at 3:59 AM  

ന്റെ ബ്ലോഗിലും വര്‍മ്മയെറങ്ങിയോ?
അപ്പ ഡിങ്കാ നീയാണല്ലേ വര്‍മ്മ???
ആഹാ ഏതാന്‍ണ്ടാ ഈ രവി നര്‍മ്മ അല്ല വര്‍മ്മ?
ശരി. നന്ദി

Unknown April 26, 2007 at 4:03 AM  

സിയാ,
വളരെ നന്നായിട്ടുണ്ട്:)
അഭിനന്ദനങള്‍

Unknown April 26, 2007 at 4:04 AM  

സിയാ,
വളരെ നന്നായിട്ടുണ്ട്:)
അഭിനന്ദനങള്‍

Ziya April 26, 2007 at 4:07 AM  

ചേച്ചിയമ്മക്കും നന്ദി!

ഇടിവാള്‍ April 26, 2007 at 4:13 AM  

Great Stuff Siya ! ;9 :>> :p :P

Cant Express Better ;)

"രണ്ട് പെന്‍സിലു വരകള്‍ !!"

അപ്പു ആദ്യാക്ഷരി April 26, 2007 at 4:14 AM  

സിയാ‍...കൊടുകൈ.. സാജന്‍ പറഞ്ഞത് കട്ട് & പേസ്റ്റ്.

RR April 26, 2007 at 4:48 AM  

സൂപ്പര്‍!!

Ziya April 26, 2007 at 4:50 AM  

താങ്ക് യൂ ഇടീ :>> (:) :p

തമനു April 26, 2007 at 5:19 AM  

നി ഞാം‍ എന്തിട്രാ പറേനിം ..

കലക്കീ മാഷേ, ഗംഭീരം...

Sathyardhi April 26, 2007 at 5:26 AM  

സിയാ,
എന്നാ കിടിലന്‍ വര. വരയന്‍ പുലി പട്ടം, വീരരാഘവപട്ടയം ഒക്കെ കിട്ടാന്‍ യോഗ്യന്‍ തന്നെ.
[വര, പാട്ട്, കവിത ഇതൊന്നും എന്റെ മണ്ടേല്‍ എഴുതിത്തരാഞ്ഞതെന്തേ എന്റെ മണ്ടേലപ്പുണ്യാളാ... ഹും]

RR April 26, 2007 at 5:28 AM  

ദേവേട്ടാ, ഈ മണ്ടയില്‍ എഴുതിയതൊന്നും പോര അല്ലെ? മനുഷ്യന്‌ ഇങ്ങനെയും അത്യാഗ്രഹം പാടുണ്ടോ? ;)

ഗുപ്തന്‍ April 26, 2007 at 5:38 AM  

അദന്നെ.. ഇനി അദിന്റേം കൂടെ കൊറവേയൊള്ളൂ

Peelikkutty!!!!! April 26, 2007 at 5:52 AM  

അടിപൊളി!

ആപ്പിളും‌ ഇപ്പളാ കണ്ടത്.ഇക്കാസിന്റെ ആപ്പിളുകണ്ടു തുടങ്ങിയ ചിരി ഇനിയും‌ നിര്‍‌ത്താന്‍‌ പറ്റുന്നില്ല:)

ടി.പി.വിനോദ് April 26, 2007 at 5:59 AM  

വളരെ നല്ല ചിത്രങ്ങള്‍..ഇനിയും പോരട്ടെ ഇതു പോലെ...:)

നിമിഷ::Nimisha April 26, 2007 at 6:03 AM  

സിയ ആ കൈവിരലുകള്‍ ദൈവം അനുഗ്രഹിച്ചതാണല്ലോ..ചിത്രങ്ങള്‍ മനോഹരം!

ബിന്ദു April 26, 2007 at 6:37 AM  

ഹായ്.. വളരെ നന്നായിരിക്കുന്നു. :)

Ziya April 26, 2007 at 7:14 AM  

പൊതുവാള്‍, ഇടിവാള്‍, അപ്പു, rr, തമനു, ദേവേട്ടന്‍, പീലിക്കുട്ടി, ലാപുട, നിമിഷ, ബിന്ദു
എല്ലാവര്‍ക്കും നന്ദി നമസ്കാരം

myexperimentsandme April 26, 2007 at 4:05 PM  

ഹോ സിയാ സിയാ... അപാര്‍ അപാര്‍.

myexperimentsandme April 26, 2007 at 4:07 PM  

സിയയ്ക്കൊരു വരദരാജവരപ്പെരുമാള്‍ പട്ടം തരാന്‍ മറന്നു.

വളവളാന്നൊന്നുമല്ല, നല്ല വരവരാന്നിരിക്കുന്ന ക്രിസ്പ് വര.

ആഷ | Asha April 26, 2007 at 10:47 PM  

വളരെ നന്നായിരിക്കുന്നു സിയ :)

മുല്ലപ്പൂ April 27, 2007 at 4:18 AM  

സിയാ,

ഇന്നലേയെ ഇതു കണ്ടു. പിന്നെ ഒരു 5 തവണ വീണ്ടും കണ്ടു. വരക്കാന്‍ ഭയങ്കര ഇഷ്ടമാണ് . അറിയില്ല എന്നേ ഉള്ളൂ.

നന്നായി വരക്കുന്നു. ആപ്പിള്‍ കണ്ട അദ്ഭുതം തീര്‍ന്നില്ല. അപ്പോളാ ഇത്.

ആ പറഞ്ഞ പുസ്തകം ഒന്നു കിട്ടിയാല്‍, ഒന്നു വായിക്കമായിരുന്നു . അത്ര തന്നെ. ഇതിനൊക്കെ ഒരു കഴിവും വേണം.

നന്നായി. :)

അലിഫ് /alif April 27, 2007 at 9:35 AM  

സിയ
'വരയന്‍ പുലി..!!'
കമ്പ്യൂട്ടര്‍ ഉപേക്ഷിച്ച്‌ കൈകൊണ്ട്‌ തന്നെ വരയ്ക്കൂ എന്ന് ഞാന്‍ പറയും. അത്രയും നന്നായിരിക്കുന്നു. (ഫോട്ടോഷോപ്പില്‍ ചെയ്ത ആപ്പിളുമൊക്കെ നന്നായില്ലന്നല്ല, എനിക്ക്‌ ഇതാണ്‌ കൂടുതല്‍ ആസ്വാദ്യകരമായി തോന്നിയത്‌..)വരശ്രമം ഉപേക്ഷിക്കരുതേ..
ആശംസകളോടെ
-അലിഫ്‌

Inji Pennu April 27, 2007 at 9:37 AM  

സത്യം സിയ. കൈ കൊണ്ട് വരക്കുന്നതിനു നല്ല ഒരു ഭംഗീണ്ട്. നന്നായിട്ടുണ്ട്.

Sathees Makkoth | Asha Revamma April 27, 2007 at 9:58 AM  

സിയ,സമ്മതിച്ചിരിക്കുന്നു.സൂപ്പര്‍.

Kumar Neelakandan © (Kumar NM) April 27, 2007 at 9:14 PM  

50! (ഇപ്പോള്‍ എണ്ണം പറഞ്ഞടിയാണല്ലോ! ഫാഷന്‍)

ഓ ടോ : പടം വളനെ നന്നായിട്ടുണ്ട്. പെന്‍സില്‍ തുമ്പില്‍ തുടിച്ചുനില്‍ക്കുന്ന ജീവന്‍.

Ziya April 27, 2007 at 11:08 PM  

ഹഹഹ
അമ്പതടിച്ചു അല്ലേ!!!
വക്കാരിമാഷേ...കലക്കി
ആഷ, മുല്ലപ്പൂ, അലിഫ്, ഇഞ്ചിപ്പെണ്ണ്, സതീഷ് മാക്കോത്ത്, പ്രമോദ്, കുമാറേട്ടന്‍
എല്ലാര്‍ക്കും ഒത്തിരി നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage April 27, 2007 at 11:21 PM  

സിയാ,

നന്നായിട്ടുണ്ട്‌,

പടം വരക്കുമ്പോള്‍ ഈ മൂക്കെങ്ങനെയാണ്‌ മുമ്പോട്ടു തള്ളി നില്‍ക്കുന്നത്‌ എന്നൊന്നും എനിക്കിനിയും മനസ്സിലായിട്ടില്ല കേട്ടോ

Ziya April 28, 2007 at 5:27 AM  

ആ മൂക്കിലോട്ടൊന്ന് സൂക്ഷിച്ചു നോക്കിയേ ഡോക്ടറേ, എന്തെങ്കിലും ടെക്‍നിക്ക് കാണുന്നുണ്ടോ? നിഴലും വെളിച്ചവും..അതന്നെ...നിഴലുള്ളിടത്ത് സ്ട്രൊക്ക് ചെയ്യുന്നു...വെളിച്ചമുള്ള ഭാഗങ്ങള്‍ വെറുതേ വിടുന്നു..സിമ്പിള്‍...
വന്നതിനു നന്ദി :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage April 28, 2007 at 6:30 AM  

എന്റെ പൊന്നു സിയാ ജീ,

പണ്ട്‌ വേറൊരാളും ഇതു പോലെ പറഞ്ഞു- കണ്ണൂകള്‍ അല്‍പം അടച്ചു പിടിച്ചു നോക്കിയാല്‍ ഷേഡുള്ള ഭാഗം കൂടൂതല്‍ തേളിഞ്ഞു കാണുമെന്നും അംറ്റും.

പക്ഷെ ഇതെല്ലാം പഠിച്ചിട്ടു ഞാനൊരു മുഖം വരച്ചാല്‍ അതു കരിഞ്ഞ പപ്പടമാണെന്നേ തോന്നൂ.

വരക്കാനൊരു കഴിവും കൂടി വേണം അല്ലെ . താങ്കള്‍ക്കതുണ്ട്‌. സന്തോഷം

Sona April 29, 2007 at 5:42 AM  

സിയാ..വളരെ വളരെ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.

Ziya April 29, 2007 at 10:08 PM  

സോനാ
ഇത്തവണേം വണ്ടി ബ്രേക്‍ഡൌണായി അല്ലേ?
സാരല്യ, എത്തിയല്ലോ.
നന്ദി :)

Mohanam May 5, 2007 at 6:39 AM  

ങളു മനുസേനാ അതോ മനുസന്മാറക്കും ഇതക്കെ പറ്റ്വൊ..

രണ്ടീസായി ഒറങ്ങീട്ട്‌.. ഇതേ പോലൊള്ളത്‌ ഒരണ്ണം എങ്ങനെയാ വരക്വാ...

ഇന്നാണു കണ്ടത്‌ .ഉഗ്രന്‍ എന്നൊക്കെ പറഞ്ഞാല്‍ ഒന്നും ആകില്ലാ.. , ആഭിനന്ദിക്കാന്‍ വാക്കുകള്‍ ഇല്ലാ...

d July 29, 2007 at 2:18 AM  

മനോഹരം!


qw_er_ty

അലി October 21, 2007 at 1:49 AM  

ഒരിക്കല്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ ശ്രമിച്ചിരുന്നു...പെന്‍‌സില്‍ വിട്ട് മൌസ് പിടിച്ചതോടെ അതും നിലച്ചു...
നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍...

പ്രയാസി November 26, 2007 at 5:02 AM  

9ഈ പുലിയെ കാണാന്‍ വൈകി..
കടിക്കൂന്നും മാന്തൂന്നും പേടിച്ചിട്ടായിരുന്നു

കലക്കി മ്വാനെ..ഗിഡിലം..:)

Blog Archive

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP