Sunday, April 1, 2007

ആപ്പിള്‍ വരക്കാം ആപ്പിളേയ്....

1. ആദ്യം ആപ്പിളിന്റെ ആകൃതിയില്‍ പെന്‍ ടൂള്‍ കൊണ്ട് ഒരു പാത്ത് വരക്കുക. പാത്ത് ഒരു സെലക്ഷനാക്കുക. (Ctrl+Enter)


2. ഒരു ആപ്പിള്‍ റെഡ് (# 881f1c) കളര്‍ സെലക്റ്റ് ചെയ്യുക. എന്നിട്ട് പുതിയ ഒരു ലേയര്‍ ഉണ്ടാക്കിയിട്ട് Airbrush Soft Round (65 അല്ലെങ്കില്‍ 100 സൈസ്) എടുത്ത് Opacity 20 മുതല്‍ 50 വരെയായി കൂട്ടിയും കുറച്ചും ചുമ്മാ വരക്കുക. (ഒരു ആപ്പിളിന്റെ നിറവ്യതിയാനങ്ങള്‍ നിരീക്ഷിക്കുക).


3. ഇനി ആപ്പിളില്‍ ഗ്ലോ ഉണ്ടാക്കാന്‍ ആപ്പിള്‍ റെഡ് നിറത്തിന്റെ ഒരു ലൈറ്റ് ഷേഡ് തെരഞ്ഞെടുത്ത് (#c0746d) Airbrush Soft Round കൊണ്ടു തന്നെ 70 ഒപാസിറ്റിയില്‍ ഗ്ലോ വേണ്ടിടത്ത് വെറുതെ ഒന്നു ക്ലിക്കുക.


4. പുതിയ ഒരു ലേയര്‍ കൂടി ഉണ്ടാക്കി ബ്ലെന്‍‌ഡിംഗ് മോഡ് Overlay ആക്കുക. കറുപ്പ് നിറം കൊണ്ട് വശങ്ങളിലും താഴ്‌ഭാഗത്തുമൊക്കെ (30 Opacity, Airbrush Soft Round) വെറുതേ ബ്രഷോടിക്കുക. ഇനി ആപ്പിളിന്റെ കുത്ത് കുത്ത്. പെന്‍സില്‍ ടൂള്‍ എടുത്ത് 3 സൈസില്‍ ഇളം മഞ്ഞനിറം കൊണ്ട് കുറേ കുത്തുകുത്തുകള്‍ കുത്തുക. ആപ്പിളിന്റെ ഞെട്ടിനു യോജിച്ച കളര്‍ കൊടുക്കുക.

ശ്രദ്ധിച്ചു ചെയ്താല്‍ വായില്‍ വെള്ളമൂറുന്ന ആപ്പിള്‍ റെഡി.
ഇതേ മെതേഡില്‍ തന്നെ മാങ്ങയും മത്തയും തക്കാളിയുമൊക്കെ വരക്കാം. അനിയോജ്യമായ ബ്രഷ് തെരഞ്ഞെടുക്കണം.

24 comments:

Ziya April 1, 2007 at 5:03 AM  

ശ്രദ്ധിച്ചു ചെയ്താല്‍ വായില്‍ വെള്ളമൂറുന്ന ആപ്പിള്‍ റെഡി.
ഇതേ മെതേഡില്‍ തന്നെ മാങ്ങയും മത്തയും തക്കാളിയുമൊക്കെ വരക്കാം. അനിയോജ്യമായ ബ്രഷ് തെരഞ്ഞെടുക്കണം.

Visala Manaskan April 1, 2007 at 5:16 AM  

എന്റെ സിയാ. എന്നാ പടം. ശരിക്കും ഫോട്ടോ പോലെ!

ഈ പഠിപ്പിക്കലിന് 100 മാര്‍ക്ക്.

Ziya April 1, 2007 at 5:34 AM  

സ്ലാ ..ശോ സോറി താങ്ക്യൂ വിശാലേട്ടാ

സാജന്‍| SAJAN April 1, 2007 at 5:40 AM  

സിയയുടെ ഒരു ബ്ലൊഗ് (എങ്ങനെ ഗ്രാഫിക്സ് പ ടിക്കാം) വായിച്ചുകൊണ്ടീരുന്നപ്പോഴാണു ഈ പോസ്റ്റ് കണ്ടതു .. നന്നായെന്നു പറഞ്ഞാല്‍ പൂര്‍ണ്ണമാകില്ല..
നന്ദിയുണ്ടു മാഷേ..

Sathees Makkoth | Asha Revamma April 1, 2007 at 5:44 AM  

ഞാനൊന്ന് വരച്ച് നോക്കട്ടെ. എവിടെയെത്തുമെന്നറിയാമല്ലോ...

sandoz April 1, 2007 at 5:47 AM  

എടാ സിയാ..ഇതു കലക്കി...പാഠം പഠിപ്പിക്കാനും നീ ബെസ്റ്റ്‌ ആണല്ലാ.....

നീ ഒരു ഉപകാരം ചെയ്യോ.....

ഒരു ഹണീബീ ഫുള്ളിന്റെ പടം വരക്ക്‌......കാലികുപ്പി അല്ല..നിറച്ചൊള്ളത്‌...ഇവിടെ ഒന്നാം തീയതി ആയിട്ട്‌ നോ രക്ഷ.....പടം എങ്കിലും കണ്ടോണ്ട്‌ ഇരിക്കാല്ലാ......

Kiranz..!! April 1, 2007 at 11:13 AM  

Amazing techniqz,Very well done,Thanks for sharing it..!

നന്ദു April 1, 2007 at 12:09 PM  

സിയാ വളരെ ഉപകാരം.
ഓരൊ ഉദാഹരണങ്ങള്‍ എല്ലാത്തീന്നും പോരട്ടെ.

മൂര്‍ത്തി April 1, 2007 at 8:16 PM  

ഉഗ്രനായിട്ടുണ്ട്. എന്റെ ഫോട്ടോഷോപ്പ് കുരങ്ങന്റെ കൈയ്യില്‍ കിട്ടിയ പൊതിക്കാത്ത തേങ്ങപോലെ വെച്ചുകൊണ്ടിരിക്കുകയാണ്.
തുടരുക...ആശംസകള്‍...
qw_er_ty

Mubarak Merchant April 1, 2007 at 9:25 PM  

സിയയുടെ ആപ്പിള്‍ ക്ലാസ് വളരെ നന്നായി. എന്നിലെ ചിത്രകാരനെ ഉണര്‍ത്താന്‍ സിയയുടെ ആപ്പിള്‍ ക്ലാസുകൊണ്ട് കഴിഞ്ഞത് അതിന്റെ വിജയമാണ്. ഇനി ചക്ക എങ്ങിനെ വരയ്ക്കാം, ചക്കയുടെ ഉപരിതലത്തിലെ മുള്ളുകള്‍ എങ്ങിനെ വരയ്ക്കാം, ചക്കക്കുരുവിന്റെ പുറത്തെ വഴുവഴുപ്പ് എങ്ങിനെ ദൃശ്യമാക്കാം എന്നീ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ ഈ പാഠം പഠിച്ച് വരച്ച ആപ്പിള്‍ ഇവിടെയുണ്ട് . ഇന്നലെ വരച്ചപ്പോള്‍ത്തന്നെ പഴുത്ത് തുടുത്തതായിരുന്നതിനാലും കേരളത്തില്‍ സൂര്യതാപം അതിഘോരമായതിനാലും അല്പം വാടിയിട്ടുണ്ട്. ഇനി വരയ്ക്കുമ്പോള്‍ പച്ച ആപ്പിള്‍ വരയ്ക്കാം. അപ്പൊ വാടില്ല.

തമനു April 1, 2007 at 10:05 PM  

കലക്കി മാഷേ കലക്കി. നന്ദ്രികള്‍.

ഇനി ഇങ്ങനങ്ങോട്ട്‌ പോരട്ടെ.

ഇക്കാസിന്റാപ്പിളും കലക്കി.

Ziya April 1, 2007 at 10:06 PM  

മോനൂ ഇക്കാസേ,
വളരെ നന്നായിട്ടുണ്ട്.(കളിയാക്കുകയല്ല)
തുടക്കത്തില്‍ ഇത്രയുമൊക്കെ ധാരാളം.പെന്‍ ടൂളും പാത്ത് വരപ്പുമൊക്കെ ആദ്യമിത്തിരി കുഴപ്പിക്കും. സാരല്യ. നിരന്തരപരിശ്രമം നിങ്ങളിലെ ചിത്രകാരനെ പുറത്തുകൊണ്ടു വരിക തന്നെ ചെയ്യും.

സുല്‍ |Sul April 1, 2007 at 10:51 PM  

സിയാ ഇതു കലക്കന്‍. ഞാനും പഠിച്ചു ആപ്പിളുവരക്കാന്‍. സിയാക്കുള്ള സമ്മാനം ശരിയായി വരുന്നു.

-സുല്‍

അപ്പു ആദ്യാക്ഷരി April 1, 2007 at 11:03 PM  

എന്റമ്മേ....!!
സിയാ.... Thank you.

Joymon April 1, 2007 at 11:09 PM  

കൊള്ളാം ഗഡി..കലക്കിയിട്ടുണ്ട്.. ആളുകളുടെ തല മാറ്റിവക്കുന്ന ഒരു പരിപാടിയില്ലെ..അത് ഒന്നു പഠിപ്പിച്ചാല്‍ തരക്കേടില്ലായിരുന്നു...
തല്‍‌ക്കാലം എനിക്കു ശരീരത്തില്‍ കുറച്ചു കട്ടകളുണ്ടാക്കാന്‍‌ വെറേ വഴിയില്ല.‌

മുല്ലപ്പൂ April 1, 2007 at 11:52 PM  

ഇത് ഒരു ഫോട്ടോയേക്കാള്‍ മനോഹരം

വരക്കാന്‍ പഠിപ്പിക്കാനുള്ള മനസ്സിന് നന്ദി.
ഇക്കസിന്റെ ആപ്പിളു “ആരോ കടിച്ച ആപ്പിള്‍ ?” ആണോ ;)

മുസ്തഫ|musthapha April 2, 2007 at 12:07 AM  

...സിയാ ഇതലക്കന്‍... :)

ഇനി ഞാനും വരയ്ക്കാന്‍ നോക്കട്ടെ... ആപ്പിളും ഓറഞ്ചുമെല്ലാം...

ഇക്കാസിന്‍റെ ആപ്പിള്‍ കണ്ട ചിരി ഇതുവരേയും നിന്നില്ല... സുല്ലിന്‍റെ ‘മുട്ഢലി’യും അപ്പുറത്ത് ചിരിപ്പിച്ചോണ്ടിരിക്കുന്നു.

സിയാ... അഭിനന്ദനങ്ങള്‍ :)

മനോജ് കുമാർ വട്ടക്കാട്ട് April 2, 2007 at 2:15 AM  

നന്നായിരിക്കുന്നു, സിയ.

(ഒന്നു ശ്രമിച്ചു നോക്കട്ടെ. ഇക്കാസും സുല്ലുമാണ്‌ പ്രചോദനം)

ആഷ | Asha April 2, 2007 at 8:38 PM  

ഒന്നു വരച്ചു നോക്കട്ടെ :)
ടുട്ടോറിയല്‍ ഇനിയും തുടരണം കേട്ടോ

Anonymous,  April 2, 2007 at 11:36 PM  

ഇതിലെ ഏറ്റവും വിഷമം പിടിച്ച പാര്‍ട്ട് “ആദ്യം ആപ്പിളിന്റെ ആകൃതിയില്‍ പെന്‍ ടൂള്‍ കൊണ്ട് ഒരു പാത്ത് വരക്കുക.“ ഇതാണ്. ഇതിനെന്താ എളുപ്പ വഴി?
-സു-

Ziya April 3, 2007 at 1:09 AM  

പെന് ടൂളും പാത്തും തുടക്കക്കാര്ക്ക് ഒരു കീറാമുട്ടിയാണ്. വിശദവും ആധികാരികവുമായ ഒരു ലേഖനം ഞാന് എഴുതുന്നുണ്ട്.എങ്കിലും അനായാസം പെണ്ടൂളും പാത്തും മനസ്സിലാക്കാനുള്ള ഒരു മാര്ഗ്ഗം ദാ ഈലിങ്ക് ന്നോക്കൂ
http://www.melissaclifton.com/tutorial-pentool.html

ആവനാഴി May 26, 2007 at 12:48 AM  

പ്രിയ സിയ,

വളരെ നന്നായിരിക്കുന്നു.

ഈ വിദ്യ കാണിച്ചുതന്നതില്‍ നന്ദി രേഖപ്പെടുത്തട്ടെ.

വന്നു വന്ന് സത്യമേതാ മിഥ്യയേതാ എന്ന സ്ഥിതിവിശേഷത്തിലേക്കാണു ആധുനിക ഗ്രാഫിക് ഡിസൈന്‍ നമ്മെ കൊണ്ടുപോകുന്നത്.

സസ്നേഹം
ആവനാഴി

Mr. K# May 26, 2007 at 1:08 AM  

ഇത്ര എളുപ്പത്തില്‍ ആപ്പിള്‍ വരക്കാന്‍ പറ്റും അല്ലേ, ഞാന്‍ ഒരു വര്‍ഷം ശ്രമിച്ചാലും പറ്റില്ല. :-)

ബീരാന്‍ കുട്ടി May 26, 2007 at 1:47 AM  

അപ്പിള്‍ ഇങ്ങനെയും വരക്കാം എന്ന് ഇപ്പോ മനസ്സിലായി.

സിയാ, നല്ല പരിശ്രമം, തുടരുക.

Blog Archive

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP