വെറുതേ ഒരഗ്രജന്‍ !
കാരണങ്ങള്‍ പലതാണ്...
ഒന്നാമത് ആശയങ്ങളവധീലാണെന്നത് തന്നെ. അപ്പപ്പിന്നെ...!
പിന്നെ, പണ്ട് ആദ്യായി ബ്ലോഗില് വന്നപ്പം (പിന്നേ പണ്ട് പണ്ട് തന്നെ!) കണ്ട് പേടിച്ച കപ്പടാമീശക്കാരന്‍ സ്വന്തം ജ്യേഷ്‌ടനായി മാറിയെങ്കിലും
ഇങ്ങേരു പറേന്നതൊന്നും അനുസരിച്ചിട്ടില്ലെന്നാണ് ഓര്‍മ്മ.
ഉപ്പാന്റേം ഉമ്മാന്റേം വെഡ്ഡിംഗ് പടം മോടിപിടിപ്പിക്കാന്‍ മൂന്നു കൊല്ലം.
ഇങ്ങേര്‍ടെ പടം എംബാം ചെയ്ത് ഭിത്തീല്‍ തൂക്കാന്‍ മോഹമുദിച്ചിട്ട് കൊല്ലമൊന്ന് കഴിഞ്ഞു.
എന്തായാലും കിടക്കട്ടെ...
വരാനുള്ളത് ആ മീശേല്‍ തങ്ങട്ടെ.
ഒന്നാമത് ആശയങ്ങളവധീലാണെന്നത് തന്നെ. അപ്പപ്പിന്നെ...!
പിന്നെ, പണ്ട് ആദ്യായി ബ്ലോഗില് വന്നപ്പം (പിന്നേ പണ്ട് പണ്ട് തന്നെ!) കണ്ട് പേടിച്ച കപ്പടാമീശക്കാരന്‍ സ്വന്തം ജ്യേഷ്‌ടനായി മാറിയെങ്കിലും
ഇങ്ങേരു പറേന്നതൊന്നും അനുസരിച്ചിട്ടില്ലെന്നാണ് ഓര്‍മ്മ.
ഉപ്പാന്റേം ഉമ്മാന്റേം വെഡ്ഡിംഗ് പടം മോടിപിടിപ്പിക്കാന്‍ മൂന്നു കൊല്ലം.
ഇങ്ങേര്‍ടെ പടം എംബാം ചെയ്ത് ഭിത്തീല്‍ തൂക്കാന്‍ മോഹമുദിച്ചിട്ട് കൊല്ലമൊന്ന് കഴിഞ്ഞു.
എന്തായാലും കിടക്കട്ടെ...
വരാനുള്ളത് ആ മീശേല്‍ തങ്ങട്ടെ.
26 comments:
കാരണങ്ങള്‍ പലതാണ്...
ഒന്നാമത് ആശയങ്ങളവധീലാണെന്നത് തന്നെ. അപ്പപ്പിന്നെ...!
പിന്നെ, പണ്ട് ആദ്യായി ബ്ലോഗില് വന്നപ്പം (പിന്നേ പണ്ട് പണ്ട് തന്നെ!) കണ്ട് പേടിച്ച കപ്പടാമീശക്കാരന്‍ സ്വന്തം ജ്യേഷ്‌ടനായി മാറിയെങ്കിലും
ഇങ്ങേരു പറേന്നതൊന്നും അനുസരിച്ചിട്ടില്ലെന്നാണ് ഓര്‍മ്മ.
ഉപ്പാന്റേം ഉമ്മാന്റേം വെഡ്ഡിംഗ് പടം മോടിപിടിപ്പിക്കാന്‍ മൂന്നു കൊല്ലം.
ഇങ്ങേര്‍ടെ പടം എംബാം ചെയ്ത് ഭിത്തീല്‍ തൂക്കാന്‍ മോഹമുദിച്ചിട്ട് കൊല്ലമൊന്ന് കഴിഞ്ഞു.
എന്തായാലും കിടക്കട്ടെ...
വരാനുള്ളത് ആ മീശേല്‍ തങ്ങട്ടെ.
hahahah
kollamallooo ziya
nalla colour matching ..
mm
ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.
പ്രായം കണ്ടാല്‍ ചര്‍മ്മം തോന്നുകയേ ഇല്ല സിയാ.
എന്തായാലും അയാളുടെ മട്ടും മാതിരിയൊക്കെയുണ്ട് :)
-സുല്‍
അത് ശരി. അപ്പോ എന്റെ കാണാതെ പോയ കണ്ണട അടിച്ചെടുത്തത് അഗ്രുവാണല്ലെ? ഇപ്പോ പുടികിട്ടി.
എന്തായാലും സംഭവം കലക്കീട്ട്ണ്ട് സിയാവെ.
സിയയുടേ ഇലസ്ട്രേറ്റര്‍ പരീക്ഷണം കൊള്ളാം.. ഭാവിയുണ്ട്!!
മനുഷ്യര്‍ പല മരുന്നുകളും കണ്ടു പിടിച്ച് പരീക്ഷിയ്ക്കുന്നതിനു മുന്നേ ഗിനി പന്നികളില്‍ കുത്തി വയ്ക്കുന്നത് എന്താണാവോ ഓര്‍മ്മ വരുന്നത്...
ഇവിടെ അങനെ ഒന്നും “ഇല്ലാതിരുന്നതില്‍“ സന്തോഷിയ്ക്കുന്നു...
ഹിഹി ഹി..
.....................................................
ഇയാളെനിയ്ക്കും ഒരേട്ടനാ...
:)
അഗ്രു ഉഗ്രനായിട്ടുണ്ടല്ലോ സിയാവേ:)
(സഖാവേ എന്നു വിളിച്ചാല്‍ ആരെങ്കിലും ഓടിച്ചിട്ടു തല്ലുമോ ആവോ:))
സൂപ്പര്‍ബ്..!
ഒരു മാലേം കൂടി ആകാമാരുന്നു..;)
ഗൊള്ളാല്ലൊ, സിയാ ഈ
പടപ്പ്യീട്യക്കാരന്റെ പടം.
പക്ഷെ,ഈ പോട്ടത്തില് കാണൂമ്പൊ
അങ്ങേര്ക്ക് പ്രായം നാല്പത്തഞ്ചേ തോന്നൂ..മാത്രവുമല്ലാ ആ തലമുടി
വെപ്പാണെന്ന് തോന്നൂകയേ ഇല്ല.
പാവം, പുള്ളീക്ക് ഇത് കാണാന്‍ പറ്റുന്നീല്ലല്ലൊന്നോര്‍കുമ്പോഴാ വെഷമം.അങ്ങേര് ഷാര്‍ജാ പോലീസുമായി സംവാദം നടത്തിക്കൊണ്ടിരിക്കുകയല്ലെ..
ഓഓഓ... ഇയാളല്ലേ മറ്റേയാള്?
അതെയതെ.. അയാള് തന്നെ ഇയാള്!
വരച്ചത്... സൂപ്പറായിട്ടുണ്ട് സിയേ..!
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഇതേ കാറ്റഗറിയില്‍ പെട്ട മറ്റൊരു വര കുമാറേട്ടന്‍ പണ്ട് വിശാല്‍ജിയെ ഇവിടെ വരച്ചിരുന്നു..
അഗ്രജനെപറ്റി പറയാനാണേ കോറേയ്‌ണ്ട്. ടൈമില്ലാത്തത് കൊണ്ട് പറയുന്നില്ല. ബട്ട്, ഇയാള്‍ എനിക്കാരായിരുന്നുവെന്നും ചില ‘പ്രത്യേക കാര്യങ്ങളില്‍‘ ഉള്ള എന്റെ പുരോഗതി കണ്ടിട്ട് പിന്നീട് ഇയാള്‍ എനികാരായി എന്നും അഗ്രജന്‍ പറഞ്ഞ മഹത്‌വചനം ഇവിടെ കോപ്പീ പോസ്റ്റ് ചെയ്ത് ഫ്രയിം ചെയ്ത് വെക്കുന്നു. :)
**************************
അഗ്രജന്‍ said...
ഇന്നു മുതല്‍ ഞാനിവന്‍റെ ഗുരുവല്ല!
ഇവനെ ഞാനെന്‍റെ ഗുരുവാക്കി :)
***************************
അഗ്രജഗുരോ.. നന്ദി. നമസ്കാരം.
ആചാര്യ ദേവോ ഭവ!
ഓഫ്: ഇനി കാര്യപരിപാടിയിലേക്ക് കടക്കാം, മിന്നാമ്മിനുങ്ങേ, ഇങ്ങേരെ പിന്നേം പോലീസ് പിടിച്ചാ? ശ്ശോ!സ്റ്റേഷനിലെ ചുമരില്‍ തൂക്കാന്‍ വേണ്ടി അഗ്രൂന്റെ ഒരു ഫോട്ടോ എടുക്കാന്‍ പോലീസിനെ അങ്ങേര് സമ്മതിക്കുന്നില്ലത്രേ!. നമ്മക്ക് ഈ പടം അയച്ചുകൊടുത്താലോ? ഷാര്‍ജ്ജാ പോലീസിനു മാത്രമല്ല, ഇന്റര്‍പോളിനും ഉപകാരമായേക്കും..... :)
അഗ്രൂ, എന്റേം അര്‍ജ്ജുനേട്ടന്റേം സ്റ്റാന്റ് ഓര്‍മയുണ്ടല്ലോ... അല്ലേ?
“ഗുരൂനഹത്വാഹി മഹാനുഭാവാന്‍..ശ്രേയോ ഭോക്തം ഭൈക്ഷ്യമപീഹലോകേ..”
ങാ... :)
ഡോ അക്രജാ,
കെന്റക്കി ചിക്കനില്‍ നിന്നും നല്ല ചൂടന്‍ ഫ്രഞ്ച് ഫ്രൈസ് ആക്രാന്തത്തോടെയെടുത്ത് വായിലിട്ടപ്പോ ആരാണ്ട്രോ തന്റെ ഫോട്ടോ എടുത്തത്? ...
കിരീടത്തിലെ ജഗതി പറേം പോലേ.. അത് പോട്ടേ..
ആ ഫൊട്ടോ തന്നെ ഈ പാര സിയക്ക് അയച്ച് കൊടുക്കാന്‍ തനിക്ക് വല്ല ഭീഷണീം ഒണ്ടാര്‍ന്നോ?
അതും പോട്ടേ..(വീണ്ടും കട: ജഗതി)
ഷുഗറിന്റെ അസുഗമുണ്ടോ> ഫോട്ടോക്ക് പോസു ചെയ്യുമ്പഴും ഒരു മൂത്രശങ്ക നെറ്റിയില്‍ എഴുതു വച്ചേക്കണ പോലെ ;)
ബൈ ദ ബൈ.. വര കലക്കന്‍!
// നമ്മക്ക് ഈ പടം അയച്ചുകൊടുത്താലോ? ഷാര്‍ജ്ജാ പോലീസിനു മാത്രമല്ല, ഇന്റര്‍പോളിനും ഉപകാരമായേക്കും..... //
ദേ അഭിലാഷിന് ഫ്രീയായി ഒരു ഉപദേശം തരാം.. കാര്യം സെക്സണോമ്മി സോറി, എക്കണോമ്മി സ്ലോഡൌന്‍ ഒക്കെ ആനു..അതുകൂണ്ട് ചോദ്യം ഒന്നു മയപ്പെടുത്ത്.. വല്ല കെയെസാര്‍ട്ടീസി സ്റ്റാന്‍ഡിലോ, റെയില്വേ സ്റ്റേഷനിലോ ഒക്കെ പോരേ?
ഗ്രേഡൂ കൂട്ടി എന്തിനാ ഇന്റര്‍പോളീനൊക്കേ?
വെറുതേ ഒരഗ്രജന്‍ അല്ല വെറൊമൊരു അഗ്രു. :)
നല്ല സമ്മാനം, ബുലോകത്തിന്റെ ഭാവി ആ മീശയില്‍ തങ്ങാതിരിക്കില്ല.
കൊള്ളാമല്ലോ
ചാത്തനേറ്: ടൈറ്റില്‍ സജസ്റ്റ്ചെയ്തത് പാച്ചുവാണോ???
അമിതമായി സിഗരറ്റ് വലിച്ചാല്‍ മേല്‍ച്ചുണ്ട് മീശയാവുമോ ഡോക്ടര്‍?
ഓടോ:ഇതിന്റെ ഒറിജിനല്‍ ഒരു ലിങ്കായിട്ട് കൊടുക്കാവോ?
ഇദെന്ത് അഗ്രജന്‍ ലിപ്പ്സ്റ്റിക്കിട്ടേക്കണാ? അയ്യേ! ;-)
ഈ പടം കണ്ടിട്ട് നല്ല മുഖ പരിചയം നല്ല മുഖപരിചയം എന്ന് തോന്നി.
കുറേ നേരം ചിന്തിച്ച് കഴിഞ്ഞപ്പോള്‍ കത്തി.
ആരാ?
തിരുവല്ല റെയില്‍ വേസ്റ്റേഷനില്‍ ഒരു മതിലിന് മുകളില്‍ "ജെന്റ്സ്" എന്ന് എഴുതിയേക്കണതിന്റെ മുകളില്‍ ഈ സൈസ് ഒരു പടാ!
(ആത്മഗതം: ഇനി അതും സിയ തന്നെ വരച്ചതാവ്വോ? )
(ജോക്സ് അപാര്‍ട്ട്, നല്ല പടം സിയാ, അഗ്രജനെ സുന്ദരനാക്കാനുള്ള നിന്റെ പരിശ്രമം കണ്ടിട്ട് കണ്ണു നിറയുന്നു.)
;-)
ഈ കിട്ടിയതൊക്കെ തിരിച്ച് തരാന്‍ എനിക്കും ഒരവസരം കിട്ടും എന്ന പ്രതീക്ഷയില്‍...
സന്തോഷസൂചകമായ് തന്നതെല്ലാം സ്വീകരിച്ച് ഞാനിതാ പോകുന്നു... :)
ഞാന്‍: എടീ എന്റെ ഒരാരാധനകന്‍ എന്റെ പടം വരച്ചിരിക്കുന്നത് കണ്ടാ...
കെട്ട്യോള്‍: ആഹാ... (പടം കാണുന്നു...)
ശേഷം... 'ഇക്കാ... ഇതീ ഒരാളില്ലേ... ഈ ചോരയൊക്കെ കുടിച്ച്... വായീക്കൂടൊക്കെ ഒലിപ്പിക്ണെ....'
ഞാന്‍: ഡ്രാക്കുളയേണോ... ഉദ്ദേശിച്ചത്...!
കെട്ട്യോള്‍: ആാ... അതെന്നെ... അതെന്നെ...
സിയ, നിനക്കിപ്പോ സന്തോഷായില്ലേ...
ദുഷ്ടന്‍... :)
അഗ്രജന്റെ ബ്രാന്റ് കളറ് തന്നെ റ്റീഷര്‍ട്ടിനുംകൊടുത്തല്ലൊ സിയ ....
നന്നായിവരച്ചു.
അതു ശരി അപ്പോ ഈ കമ്പ്യൂട്ടര്‍ വരയിലും പൗഡര്‍ ഇട്ട് സുന്ദരമാക്കാല്ലെ ? ഞാന്‍ കരുതിയിരുന്നത് ആളുകളെ അതേ പോലെയേ വരക്കാനാവൂന്നാണ് ;)
സിയാ വര നന്നായി :)
അള്ളാഹ്,ഇതല്ലേ പത്ത് കൊല്ലം മുമ്പ് മൂന്നാമന്റെ കയ്യില്‍ മുനീറാടെ വീട്ടിലേക്ക് കൊടുത്തയച്ച ഫോട്ടൊ :)
ഇതു വരച്ചതാന്നു പറഞ്ഞാല്‍ മിനിമം ഞാനെങ്കിലും വിശ്വസിക്കില്ലേ സിയാാ :-) ഇതു കഴിഞ്ഞ ബ്ലോഗര്‍ മീറ്റിനു ഞാനെടുത്ത പടം ഫോട്ടോഷോപ്പ് വച്ച് മാറ്റിയതല്ലേ... അന്ന് ആ ഫോട്ടോ എടുത്തപ്പോള്‍ അഗ്രൂന്റെ കവിള് ചപ്പിയിരിക്കാനായി ഒരു ഉഴുന്നുവട വായിലിടീച്ചതുവരെ ഈ കള്ള ഫോട്ടോയില്‍ കാണാനുണ്ട്... പടം മോഷണം...!!
കവിള്‍ ചപ്പിയിരിക്കാനല്ല, ചപ്പിയിരിക്കാതിരിക്കാന്‍ എന്നു തിരുത്തിവായിക്കാനപേക്ഷ!
കൊള്ളാം പടം നാന്നായിട്ടുണ്ട്. ദാ ഇവിടം ഒന്നു കണ്ടോളൂ.
Post a Comment